മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോ കേരളത്തില്‍
മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വൈദ്യുത ത്രിചക്ര വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു.പൂര്‍ണമായി ചാര്‍ജ് ചെയ്ത ശേഷം എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ ഡ്രൈവിങ് റേഞ്ചില്‍ ട്രിയോ ഓട്ടോ 170 കിലോമീറ്ററും സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് ഓടുക. ട്രിയോ യാരി ഇ റിക്ഷയുടെ റേഞ്ച് 129 കിലോമീറ്ററാണ്. സാധാരണ 15 ആംപ് സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യാവുന്ന ഒരു പോര്‍ട്ടബിള്‍ ചാര്‍ജറാണ് ട്രിയോ ഇ-ഓട്ടോയിലുള്ളത്. മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്.
ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി പറയുന്നു. മൂന്നു വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്ററാണ് വാറന്റിയാണ് ട്രിയോ റേഞ്ച് ഇലക്ട്രിക് ഓട്ടോയ്ക്കുള്ളത്.