ഹ്യുണ്ടായ് കോന ഇലക്‌ട്രിക് എസ്.യു.വി ഇന്ത്യയിലെത്തുന്നു

ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്‌ട്രിക് മോഡല്‍ കോന എസ്.യു.വി ഔദ്യോഗികമായി പുറത്തിറങ്ങുന്നു. 2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കോന ഇവി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും എത്തുക. സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ à´¡à´¿.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 26 ലക്ഷത്തോളം രൂപയ്ക്ക്  ഹ്യൂണ്ടായ് കോന ലഭ്യമായേക്കും. 

2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‍ന പദ്ധതി കേന്ദ്രസർക്കാർ  മുന്നോട്ടുവച്ചിരുന്നു. ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമാതാക്കൾ ഇന്ത്യയിൽ എത്തുന്നത്. à´ˆ നിരയിലേക്ക്​ കോന എന്ന കിടിലന്‍ മോഡലുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി എത്തിയിരിക്കുന്നത്.