രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ബൈക്കുമായി റിവോള്‍ട്ട്

രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ബൈക്കുമായി റിവോള്‍ട്ട്. ആര്‍വി 400 എന്ന പുതിയ ബൈക്കാണ് നിരത്തിലിറങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ബൈക്ക് അടുത്ത നാല് മാസത്തിനുള്ളില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ നിരത്തിലിറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഒറ്റച്ചാര്‍ജില്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ബൈക്കിന്റെ പരമാവധി വേഗം 85 കിലോമീറ്റര്‍ ആണ്. ഈ സ്മാര്‍ട് ബൈക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി കണക്‌ട് ചെയ്ത് പ്രവര്‍ത്തിക്കുന്നു. ആപ്ലിക്കേഷനിലൂടെ ബൈക്ക് സ്റ്റാര്‍ട് ചെയ്യാനും വാഹനത്തിന്റെ പെര്‍ഫോമന്‍സ്, സഞ്ചാര പാത, പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം എന്നിവയെല്ലാം വിലയിരുത്താനും കഴിയുന്നു. ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത പോര്‍ട്ടബിള്‍ ബാറ്ററിയാണ്

മൊബൈല്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ചാര്‍ജ് ചെയ്ത പുതിയ ബാറ്ററി ലഭിക്കുന്ന സംവിധാനവും ലഭിക്കുന്നു. പൂര്‍ണ ചാര്‍ജിങ്ങിന് ആവശ്യമുള്ളത് നാല് മണിക്കൂറാണ്. ജൂണ്‍ മാസം 25 മുതല്‍ ആമസോണിലും  www.revoltmotors.com  എന്ന കമ്പനി വെബ്‌സൈറ്റിലും പ്രീബുക്ക് ചെയ്യാം. പ്രതിവര്‍ഷം 120,000 ബൈക്കുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്റാണ് ഹരിയാനയിലെ മനേസറില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.